മണ്ണടി ക്ഷേത്രത്തിൽ മഹാശിവരാത്രി
Wednesday 11 February 2026 12:02 AM IST
മണ്ണടി: മണ്ണടി പഴയ തൃക്കോവിൽ ക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവം 15, 16 തീയതികളിൽ നടക്കും. 15ന് രാവിലെ ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ രാവിലെ 7.30 മുതൽ പൊങ്കാല, ഭാഗവത പാരായണം, കലശം, കലശാഭിഷേകം, കളഭാഭിഷേകം, വൈകിട്ട് 5ന് വമ്പിച്ച കെട്ടുകാഴ്ച, ദീപാരാധന, കൈകൊട്ടിക്കളി, ആൾ പിണ്ടി വിളക്കെടുപ്പ്സ തുടർന്ന് യാമപൂജകളും വിശേഷാൽ പൂജകളും. ഫെബ്രുവരി 16ന് പതിവ് പൂജകൾക്ക് പുറമെ ഭാഗവത പാരായണം, ദീപാരാധന, സൂപ്പർഹിറ്റ് ഗാനമേള,, വഴിപാട് കമ്പം എന്നിവ നടക്കും.