കുടുംബശ്രീ നിയമനം

Wednesday 11 February 2026 12:04 AM IST

പത്തനംതിട്ട: കുടുംബശ്രീ ഐ.എഫ്.എസ്.സി ആങ്കർ, സീനിയർ സി.ആർ.പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 40 വയസ് കഴിയാത്ത കുടുംബശ്രീ, ഓക്‌സിലറി കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം.കാലാവധി മൂന്ന് വർഷം. ഇരവിപേരൂർ, അരുവാപ്പുലം ക്ലസ്റ്ററുകളിലാണ് നിയമനം. ഐ.എഫ്.എസ്.സി ആങ്കർ പ്ലസ്ടു, വി.എച്ച്.എസ്.ഇ അഗ്രിക്കൾച്ചർ, ഡിഗ്രി യോഗ്യതയുള്ളവരായിരിക്കണം. ഓണറേറിയം 8750 രൂപ. കൃഷി സഖി, പശുസഖി, അഗ്രി സി.ആർ.പി എന്ന നിലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഓണറേറിയം 10,000 രൂപ. അപേക്ഷകർ അതത് ബ്ലോക്കിലുള്ളവരായിരിക്കണം. അവസാന തീയതി 16. ഫോൺ: 6235000825.