നവോദയ കുടുംബ സഹായ ഫണ്ട്
Wednesday 11 February 2026 12:05 AM IST
റാന്നി: സൗദി നവോദയ അംഗമായിരിക്കെ മരിച്ച റാന്നി മണ്ണടിശാല കുമ്പനാട്ട് വീട്ടിൽ ശശാങ്കൻ നാരായണന്റെ കുടുംബത്തിനുള്ള കുടുംബ സഹായ ഫണ്ട് കൈമാറി. മാതാവ് ദേവയാനിക് മുൻ എം.എൽ.എ രാജു ഏബ്രഹാം തുക കൈമാറി.
കഴിഞ്ഞ നവംബർ 28നായിരുന്നു ശശാങ്കൻ നാരായണൻ അന്തരിച്ചത്. പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജോർജ് വർഗീസ്, പ്രവാസി സംഘം റാന്നി ഏരിയ ജോയിന്റ് സെക്രട്ടറി അജിത്ത് അത്തിക്കയം, സജിമോൻ എന്നിവരും സി.പി.എം നേതാക്കളായ മിഥുൻ, സജി കൊട്ടാരം, ജോൺസൻ തുടങ്ങിയവരും പങ്കെടുത്തു.