വാഹന പ്രചാരണജാഥ

Tuesday 10 February 2026 10:08 PM IST

​റാന്നി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 12ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം റാന്നി മണ്ഡലത്തിൽ നടത്തിയ വാഹന പ്രചാരണജാഥ സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം എക്സ്. എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എൻ.ബാലൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ കെ.കെ.സുരേന്ദ്രൻ, വൈസ് ക്യാപ്ടൻ എം.വി.പ്രസന്നകുമാർ, മാനേജർ വി.കെ.സണ്ണി, എൽ.ഡി.എഫ് കൺവീനർ ജോജോ കോവൂർ, എസ്‌.ആർ.സന്തോഷ് കുമാർ, ബിനോയ് കുര്യാക്കോസ്, സന്തോഷ്.കെ.ചാണ്ടി തുടങ്ങിയവർ സംസാരിച്ചു.