വയനാട് ഫണ്ട് വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് കേന്ദ്രം
Wednesday 11 February 2026 12:31 AM IST
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം ആർ.ആർ ഫണ്ട് ഇനത്തിൽ അനുവദിച്ച 260.56 കോടിയിൽ കേരളത്തിന് കൈമാറിയ 78.17 കോടിയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ഇതുവരെ കൈമാറിയില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി. സർട്ടിഫിക്കറ്റ് നൽകിയാലേ ബാക്കി ലഭിക്കൂ. പുനഃരുദ്ധാരണ ഫണ്ട് 30%, 40%, 30% ഗഡുക്കളായാണ് നൽകുക. ഇതിൽ ആദ്യ ഗഡു ഒക്‌ടോബർ 10നാണ് കൈമാറിയത്. ബാക്കി ലഭിക്കാൻ ആദ്യ ഗഡുവിന്റെ 75% വിനിയോഗിച്ചതായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.