സി.പി.ഐ. ജില്ലാ കേഡർ മീറ്റ്
Wednesday 11 February 2026 2:36 AM IST
കാക്കനാട്: സി.പി.ഐ. എറണാകുളം ജില്ലാ കേഡർ മീറ്റ് കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി.പി.ഐ. മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് എൽ.ഡി.എഫ്. സർക്കാരിൽ പൂർണ്ണ വിശ്വാസമാണെന്നും സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അംഗം കെ.കെ. അഷ്റഫ്, സംസ്ഥാന എക്സി. അംഗങ്ങളായ കമലാ സദാനന്ദൻ, കെ.എം.ദിനകരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.രഘുവരൻ, ശാരദ മോഹൻ, കെ.എൻ. സുഗതൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.എം.ജോർജ്, എക്സിക്യൂട്ടീവ് അംഗം കെ.കെ.സന്തോഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.