പ്രതിഷേധ യോഗം
Wednesday 11 February 2026 12:35 AM IST
അടൂർ: 600 കോടി ചെലവഴിച്ച് ഇ.എസ്.ഐ കോർപ്പറേഷൻ കൊല്ലം ആശ്രാമത്ത് അനുവദിച്ച മെഡിക്കൽ കോളേജിന് കേരള സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കേറ്റ് നൽകാത്തതിനാൽ തൊഴിലാളികൾക്ക് ചികിത്സയും കുടുംബങ്ങളിലെ കുട്ടികൾക്ക് എം.ബി.ബി.എസ് വിദ്യാഭ്യാസവും നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് ഫേഡറേഷൻ ഐ.എൻ.ടി.യു.സി അടൂർ നിയോജക മണ്ഡലം സമ്മേളനം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷനായി. എൻ.സുനിൽകുമാർ,എസ് മീനു തുടങ്ങിയവർ സംസാരിച്ചു.