'ഡി.എ കുടിശിക മുഴുവൻ നൽകണം'
ആലുവ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നും ക്ഷാമബത്തയും ക്ഷാമബത്ത കുടിശികയും പൂർണമായും വിതരണം ചെയ്യണമെന്നും ജോയിന്റ് കൗൺസിൽ ആലുവ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.പ്രജിത ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, മേഖല സെക്രട്ടറി ലൈജു ഈട്ടുങ്ങപ്പടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി. പോൾ, അബു സി. രഞ്ജി, വി.ആർ. രാഗേഷ്, കൊച്ചുത്രേസ്യ ജാൻസി എന്നിവർ സംസാരിച്ചു. എ.ആർ. റെനിൽ (പ്രസിഡന്റ്), പി.വി. വിപിൻദാസ് (സെക്രട്ടറി), ജോർജ് തോമസ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.