പെട്ടി ഓട്ടോ കെ.എസ്ആർ.ടി.ബസിലിടിച്ചു ഡ്രൈവർക്ക് പരിക്ക്
Wednesday 11 February 2026 1:41 AM IST
കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാർ ജംഗ്ഷന് സമീപം പെട്ടി ഓട്ടോ കെ.എസ്ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിന്റെ പിറകിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും മുണ്ടക്കയത്തിന് പോവുകയായിരുന്ന കെ.എസ്ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന്റെ പിറകിലാണ് അതേ ദിശയിൽ വന്ന പെട്ടി ഓട്ടോ ഇടിച്ചത്. പെട്ടി ഓട്ടോ മൂന്ന് തവണ മറിഞ്ഞു. പരിക്കേറ്റ പെട്ടി ഓട്ടോയിലെ ഡ്രൈവർ വകയാർ ളാഹ പുരയിടത്തിൽ, സാബു തോമസ് ( 55 ) നെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.