കെർക്ക ജില്ലാ സമ്മേളനം 15ന്
കൊച്ചി: റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റസ് അസോസിയേഷൻ (കെർക്ക) എറണാകുളം ജില്ലാ സമ്മേളനം 15ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കലൂർ ഐ.എം.എ ഹാളിൽ നടക്കും. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെർക്ക ജില്ലാ പ്രസിഡന്റ് എം.ഡി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ, സംസ്ഥാന ജനറൽ സെക്രട്ടറി സലീം മാറ്റപ്പള്ളി, സംസ്ഥാന ട്രഷറർ അജി പെരിങ്ങമല, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസ് വിക്ടർ, ജില്ലാ ജനറൽ സെക്രട്ടറി പി.ഐ. മജീദ്, ജില്ലാ ട്രഷറർ മിഥുൻ ലാൽ മിത്ര, സ്വാഗതസംഘം വൈസ് പ്രസിഡന്റ് ടി.ജി. നരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.