പ്രതിഷേധ സമരം സംഘടിപ്പിച്ചു

Wednesday 11 February 2026 1:49 AM IST
മോനോൻപാറയിൽ മലബാർ ഡിസ്റ്റിലറി പ്ലാന്റിൽ മദ്യോൽപ്പാദനം തുടരുന്നതിനും എലപ്പുള്ളിയിൽ ബ്രൂവറി പ്രവർത്തനം പുന:രാംഭിക്കുന്നതിനുമെതിരേ കേരള മദ്യ നിരോധന സമിതി നടത്തിയ പ്രതിഷേധ സമരം.

പാലക്കാട്: സംസ്ഥാന സർക്കാർ മോനോൻപാറയിൽ മലബാർ ഡിസ്റ്റിലറി പ്ലാന്റിൽ മദ്യോൽപ്പാദനം തുടരുന്നതിനും എലപ്പുള്ളിയിൽ ബ്രൂവറി പ്രവർത്തനം പുനരാംഭിക്കുന്നതിനുമെതിരേ കേരള മദ്യ നിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ പ്രതിഷേധ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.മോഹനകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാലൻ അദ്ധ്യക്ഷനായി. സംസ്ഥാന കൺവീനർ പി.വി.സഹദേവൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ പി.ബി.ശ്രീനാഥ് പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കാദർ മൊയ്തീൻ, ജില്ലാകോർഡിനേറ്റർ എച്ച്.അക്ബർ ബാദുഷ, മഹിളാ വിഭാഗം ജില്ലാ കൺവീനർ ശാന്തി .എം .നടരാജൻ, യുവജന വിഭാഗം ജില്ലാ കൺവീനർ കനകൻ, ഭാരവാഹികളായ കെ.രാധാകൃഷ്ണൻ, യൂസഫ് മിഷ്‌കാത്തി മണ്ണാർക്കാട്, രാധാകൃഷ്ണൻ കണ്ണാടി, അശോകൻ തുടങ്ങിയവർ സംസാരിച്ചു. മൂന്നു വർഷത്തോളമായികേരള മദ്യ നിരോധന സമിതി മലപ്പുറത്തും ആലപ്പുഴയിലും നടത്തിവരുന്ന സത്യഗ്രഹ സമരങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് നടത്തുന്ന മദ്യവിരുദ്ധ മഹാസംഗമങ്ങൾക്കും സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന മദ്യ വിരുദ്ധ പ്രചരണ ജാഥയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.