ഉർദു ടാലന്റ് പരീക്ഷ സംഘടിപ്പിച്ചു
മണ്ണാർക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ഉർദു വിദ്യാർത്ഥികൾക്കായി ഉർദു ടാലന്റ് പരീക്ഷ സംഘടിപ്പിച്ചു. ഉർദു ഭാഷയിലേക്കുള്ള വിദ്യാർത്ഥികളുടെ അഭിരുചി വർദ്ധിപ്പിക്കുകയും ഭാഷാപാടവം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് പരീക്ഷയുടെ ലക്ഷ്യം. വിവിധ സ്‌കൂൾതല മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കാണ് സബ്ജില്ല തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത ലഭിച്ചത്. ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ സ്‌കൂളിൽ വെച്ച് നടന്ന സബ്ജില്ല തല പരീക്ഷയിൽ വിവിധ സ്‌കൂളുകളിൽ നിന്നായി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. കഴിഞ്ഞ വർഷം മുതൽ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പരീക്ഷ നടത്തിവരുന്നത്. പ്രസിഡന്റ് കെ.ഹംസ അദ്ധ്യക്ഷനായി. മണ്ണാർക്കാട് മുനിസിപ്പൽ വൈസ് ചെയർമാൻ കെ.ബാലകൃഷ്ണൻ (ബാലു അണ്ണൻ) ഉദ്ഘാടനം നിർവഹിച്ചു. സബ്ജില്ല സെക്രട്ടറി കെ.എ.നൗഫൽ, ഹെഡ്മിസ്ട്രസ് കെ.എം.സൗദത്ത് സലീം, കെ.യു.ടി സംസ്ഥാന ജോയിന്റ് സെക്രട്ടറി ലെഫ്റ്റനറ്റ് പി.ഹംസ, കെ.ഇബ്രാഹിം, സി.ഹനീഫ, കെ.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.