സന്ദേശജാഥ നടത്തി

Wednesday 11 February 2026 12:18 AM IST
പുതുയുഗ യാത്രയുടെ സന്ദേശജാഥ

ബാലുശ്ശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ബാലുശ്ശേരിയിലെ സ്വീകരണത്തിൻ്റെ പ്രചരണാർത്ഥം മാറുന്ന കേരളം, മാറാനൊരുങ്ങി ബാലുശ്ശേരി എന്ന സന്ദേശജാഥ ബാലുശ്ശേരിയിൽ നടത്തി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും വിജയിച്ച യു.ഡി.എഫ്. ജനപ്രതിനിധികൾ നേതൃത്വം നല്കി. മംഗൾദാസ് ത്രിവേണ്ട, സുജാത, ഷൈനി മുരളി, അബ്ദുള്ള,​ ഫാത്തിമ ഷാനവാസ്, മുരളീധരൻ നമ്പൂതിരി, നിസാർ ചേലേരി, കെ. രാമചന്ദ്രൻ, കെ.എം. ഉമ്മർ, കെ. ബാലകൃഷ്ണൻകാവ്, പി. രാജേഷ് കുമാർ, കെ. അമ്മത് കോയ, നാസർ എസ്റ്റേറ്റ് മുക്ക് തുടങ്ങിയവർ പങ്കെടുത്തു. കെ.പി.സി.സി. സാംസ്ക്കാ

രിക സമിതിയുടെ കള്ളനും കപ്പിത്താനും എന്ന നാടകവും അവതരിപ്പിച്ചു.