ശിവരാത്രി മഹോത്സവം
Wednesday 11 February 2026 12:19 AM IST
ചാത്തമംഗലം: മലയമ്മ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 13,14,15 തീയതികളിലായി ആഘോഷിക്കും.13 ന് രാവിലെ വിശേഷാൽ പൂജ, വൈകുന്നേരം സർപ്പബലി, രാത്രി 7.30 ന് കരോക്കെ ഗാനമേള, കലാപരിപാടികൾ എന്നിവയും 14 ന് ശനിയാഴ്ച രാവിലെ ആയിരംകുടംധാര, 10 മണിക്ക് സർവ്വൈശ്വര്യ പൂജ, രാത്രി 7 മണിക്ക് നൃത്തനൃത്യങ്ങൾ, 8 മണിക്ക് പ്രഭാഷണം, 9.30ന് ഭജൻസ്, 10.30 ന് തിരുവാതിരക്കളി അരങ്ങേറും. 15 ന് മഹാഗണപതി ഹോമം, അഖണ്ഡനാമജപം, സമൂഹസദ്യ, സമൂഹാരാധന, പഞ്ചവാദ്യം, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, നാടൻ പാട്ട് മേള, പ്രസാദ ഊട്ട് എന്നിവ നടക്കും.