അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് തുടക്കം
Wednesday 11 February 2026 12:20 AM IST
ബാലുശ്ശേരി: പഞ്ചായത്തിലെ രാമയ്യര്‍ നഗറില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു. കേരളത്തില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ധാരാളം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും പത്ത് വര്‍ഷത്തിനിടെ 1000 ഉന്നതികളെയാണ് നിലവാരം ഉയര്‍ത്തുന്നതിനായി തെരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. 2022-23 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവൃത്തികളാണ് നടപ്പാക്കുന്നത്. ചടങ്ങില്‍ അഡ്വ കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ അദ്ധ്യക്ഷനായി. മംഗള്‍ദാസ് ത്രിവേണി, വി.കെ ബാബു, വൈശാഖ് കണ്ണേറ, കെ.എം ഷൈജ, ഐ.പി ശൈലേഷ് എന്നിവര്‍ പ്രസംഗിച്ചു.