കലാ ജാഥ സംഘടിപ്പിച്ചു
Wednesday 11 February 2026 12:23 AM IST
കുറ്റ്യാടി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെ.പി.സി.സി സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ നടത്തിയ കലാ ജാഥ ശ്രദ്ധേയമായി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള പത്തിലധികം നാടക കലാകാരന്മാരാണ് കലാവതരണത്തിൽ വേഷമിടുന്നത്. സി.ആർ. മഹേഷിൻ്റെതാണ് ആശയം. എം. പ്രദീപ് കുമാർ പയ്യന്നൂരാണ് ആവിഷ്ക്കാരം. കലാജാഥയുടെ ജില്ല തല ഉദ്ഘാടനം കുറ്റ്യാടിയിൽ സംസ്കാര സാഹിതി ജില്ല ചെയർമാൻ കാവിൽ പി. മാധവൻ നിർവഹിച്ചു. പി.പി. ദിനേശൻ അദ്ധ്യക്ഷനായി. പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പ്രതീഷ് കോട്ടപ്പള്ളി, ശ്രീജേഷ് ഊരത്ത്, പി.കെ. സുരേഷ്, സുരേഷ് പാർവ്വതിപുരം തുടങ്ങിയവർ പ്രസംഗിച്ചു.