സപ്ലൈകോ ജീവനക്കാർക്ക് കുടിശ്ശിക അനുവദിച്ചു
Wednesday 11 February 2026 12:00 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് 2019 ജൂലായ് മുതൽ പ്രാബല്യത്തോടെ നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശിക സപ്ലൈകോ ജീവനക്കാർക്കും അനുവദിക്കും. സർക്കാർ ജീവനക്കാർക്ക് അനുവദിച്ച രണ്ട് ഗഡുവാണ് സപ്ലൈകോ ജീവനക്കാർക്കും നൽകുന്നത്.