വനിതാ ക്രിക്കറ്റ് : കേരളത്തിന് ജയം

Tuesday 10 February 2026 11:43 PM IST

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെ 141 റൺസിന് തോൽപ്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. ഹൈദരാബാദ് 38 ഓവറിൽ 148 റൺസിന് പുറത്തായി. ക്യാപ്ടൻ ഷാനി(62)യും അക്ഷയയും (97) ചേർന്ന് നൽകിയ തകർപ്പൻ തുടക്കമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 147 റൺസ് കൂട്ടിച്ചേർത്തു. പ്രണവി ചന്ദ്രൻ (26), ദൃശ്യ ഐ.വി (37), സജന സജീവൻ ( 29) എന്നിവരും കേരളത്തിനായി പൊരുതി. ബൗളിംഗിൽ കേരളത്തിന് വേണ്ടി ഷാനിയും സജനയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ എസ്.ആശ രണ്ട് വിക്കറ്റുകൾ നേടി.