അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വജ്രജൂബിലി

Wednesday 11 February 2026 12:57 AM IST
അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മലങ്കര മർത്തോമ്മാ-സുറിയാനി സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാദ്ധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവ്വഹിക്കുന്നു. ഫാ. എബ്രഹാം തോമസ്, അലക്സാണ്ടർ മത്തായി, വി.എം. തോമസ് ശംകരത്തിൽ തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മലങ്കര മർത്തോമ്മാ-സുറിയാനി സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാദ്ധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ഇടവക വികാരി ഫാ. എബ്രഹാം തോമസ് അദ്ധ്യക്ഷനായി. ജനറൽ കൺവീനർ അലക്സാണ്ടർ മത്തായി. ബിജു എസ്.ചെറിയാൻ, ബിബിൻ ബി.മാത്യു, വി.എം. തോമസ് ശംകരത്തിൽ, വർഗ്ഗീസ് എബ്രഹാം, തോമസ് മാത്യു, വർഗ്ഗീസ് കെ കുരുവിള, കെ.എ. ജോൺ,ജോ മാത്യു, ഡി തോമസ്, ജി. ചാക്കോച്ചൻ, റീനാ സാം, സൂസൻ ജോസ് എന്നിവർ സംസാരിച്ചു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായ പദ്ധതി, ഭവനങ്ങളുടെ പുനരുദ്ധാരണം, ഡയലിസിസ് രോഗികൾക്കുള്ള സഹായം തുടങ്ങി വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും തുടക്കം കുറിച്ചു.