പണി​മുടക്കി​നെ പി​ന്തുണച്ച് ഐക്യദാർഢ്യ സദസ്

Wednesday 11 February 2026 12:16 AM IST

കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറം, ഗാന്ധി ഫോറം, മൊറാർജി ഫോറം,പബ്ലിക് ഇന്ററസ്റ്റ് പ്രൊട്ടക്ഷൻ ഫോറം, ജനതാ സ്റ്റഡി സെന്റർ, കേരള വോട്ടേഴ്സ് ഫോറം എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ, 12 ന് നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഐക്യദാർഢ്യ സദസ് നടത്തി. പ്രൊഫ.ഡി.എം.എ. സലിം അദ്ധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്ത. എ.കെ. രവീന്ദ്രൻ നായർ, നിധീഷ് ജോർജ്ജ്, എഫ്.വിൻസെന്റ്, കെ.സൂര്യ ദാസ്, അഡ്വ.നരേന്ദ്ര നാഥ്, പ്രൊഫ.മാത്യു ജോൺ, എഫ്.ജെ.അൽഫോൺസ്, ഫിലിപ്പ് മേമഠം, കെ. അജിത് കുമാർ, മുഹമ്മദ് നിയാസ്, ബി.ധർമ്മ രാജൻ, ആർതർ ലോറൻസ്, സായ് അനിൽ കുമാർ, മോനച്ചൻ റോഡ് വിള, എബ്രഹാം താമരശ്ശേരി,സെബാസ്റ്റ്യൻ തേവലക്കര, എ.സൗദ, ലൈല മോനച്ചൻ, ഗ്രേസി ജോർജ്, എ.സുമംഗല അമ്മ, എ.സാവിത്രി എന്നിവർ സംസാരി​ച്ചു.