വടക്കുംതല ഹൈസ്കൂൾ വാർഷികം ഇന്ന്

Wednesday 11 February 2026 12:19 AM IST

വടക്കുംതല: പനയന്നാർ കാവ് സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ ഹൈസ്കൂൾ വാർഷികാഘോഷം ഇന്ന് ഉച്ചയ്ക്ക് 2 ന് ആരംഭി​ക്കും. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്ര നടൻ പ്രേംകുമാർ ദീപം തെളിയിക്കും. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പ്രതിഭകളെ ആദരിക്കും. പി.ടി.എ പ്രസിഡന്റ് എസ്. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ എസ്. മുരളീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ആർ.അരുൺ രാജ്, ഷമീർ പുതുക്കുളം, നജിമ നവാസ്, ഡോ.കാസിം കുഞ്ഞ് തുടങ്ങിയവർ സംസാരി​ക്കുമെന്ന് ഹെഡ്മാസ്റ്റർ എം.എ. .അബ്ദുൽ ഷുക്കൂർ അറിയിച്ചു. രാത്രി 9.30 മുതൽ കോമഡി ഷോ