നിർമ്മി​തബുദ്ധിയുടെ സുരക്ഷിത ഉപയോഗം

Wednesday 11 February 2026 12:20 AM IST
നിർമിതബുദ്ധിയുടെ സുരക്ഷിത ഉപയോഗം' ബോധവത്ക്കരണ ക്ലാസ്

കൊല്ലം: സുരക്ഷിത ഇന്റർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാർക്കായി 'സ്മാർട്ട് സാങ്കേതികവിദ്യ, സുരക്ഷിതമായ തിരഞ്ഞെടുപ്പുകൾ, നിർമ്മി​തബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം' വിഷയത്തിൽ പ്രത്യേക ബോധവത്കരണ ക്ലാസ് കളലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് കളക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്തു. എ.ഡി​.എം ജി. നിർമൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി എൻജി​നീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ഡി. മനോജ് റേ ക്ലാസെടുത്തു. ജനറേറ്റീവ് എ.ഐയുടെ സാദ്ധ്യതകൾ, പ്രോംപ്റ്റ് എൻജി​നീയറിംഗ്, സൈബർ സുരക്ഷാ വെല്ലുവിളികൾ എന്നിവ വിശദീകരിച്ചു. ദുരന്ത നിവാരണത്തിനും ഭരണനിർവഹണത്തിനും എ.ഐ കാര്യക്ഷമമായി ഉപയോഗിക്കുന്നതും ചർച്ചയായി. ജില്ലാ ഇൻഫോർമാറ്റിക്‌സ് ഓഫീസർ പി.എസ്. സുമൽകുമാർ, കെ.എസ്‌.ഐ.ടി.എം ജില്ലാ പ്രോജക്ട് മാനേജർ ജിതിൻ രാജു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.