കെ.ജി.ഒ.എ സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം

Wednesday 11 February 2026 12:20 AM IST
കെ. ജി. ഒ. എ സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം ഫെബ്രുവരി 12 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

കൊല്ലം: ലേബർ കോഡുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നാളെ നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. അജി, എൽ. മിനിമോൾ, ജില്ലാ ട്രഷറർ സീന ജെറോം, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം. പ്രദീപ് കുമാർ, ഫിലിപ്പ് വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്. ബിജിദാസ് എന്നിവർ സംസാരി​ച്ചു. ഭാരവാഹികൾ

ജി​. ബിനു (പ്രസിഡന്റ്‌ ), പി​. വിനോദിനി, എസ്. സജിത്ത് (വൈസ് പ്രസിഡന്റുമാർ), നന്ദു എസ്.പ്രസാദ് (സെക്രട്ടറി), വൈ. ൻവർ ഹുസൈൻ, ജ്യോതി വിദ്യാധരൻ (ജോയിന്റ് സെക്രട്ടറിമാർ, എം. ബാലസുബ്രഹ്മണ്യം (ട്രഷറർ), പി​. സജിത (വനിതാ കൺവീനർ).