സച്ചിദാനന്ദനെതിരെ മന്ത്രി വി. ശിവൻകുട്ടി
Wednesday 11 February 2026 1:03 AM IST
തിരുവനന്തപുരം: കവി സച്ചിദാനന്ദൻ സർക്കാരിനെതിരെ ഉന്നയിച്ച വിമർശനങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിന് കോടാലിക്കൈയായി മാറുന്നതാണെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം നടത്തിയ പ്രസ്താവനകൾ ജനാധിപത്യപരമായ പോരാട്ടങ്ങളെ ദുർബലപ്പെടുത്തും. രാജ്യത്ത് ബി.ജെ.പിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്നത് കോൺഗ്രസാണെന്ന ചരിത്രസത്യം സാംസ്കാരിക നായകർ മറക്കരുത്.