എക്സലൻസ് അവാർഡ്

Wednesday 11 February 2026 1:15 AM IST

തിരുവനന്തപുരം: സർവ്വകലാശാല റിട്ട. ടീച്ചേഴ്‌സ് ഫോറം ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡിന് ഈ വർഷം അഞ്ച് പേർ അർഹരായെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്ര-സാങ്കേതികം, സാമൂഹ്യശാസ്ത്രം, ഭാഷാവിഭാഗം, ആർട്‌സ് ആൻഡ് ഹുമാനിറ്റീസ് വിഭാഗങ്ങളിലായി ഡോ.ജി.ഗോപകുമാർ, ഡോ.ടി.എസ്.അനിരുദ്ധൻ, ഡോ.കെ.പി.സന്തോഷ്, ഈശ്വരനുണ്ണി, ഡോ.സി.എം.നീലകണ്‌ഠൻ എന്നിവർക്കാണ് അവാർഡ് നൽകുന്നത്. 27ന് സർവകലാശാല സ്റ്റുഡൻസ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് അവാർഡ് വിതരണം ചെയ്യും.