കല്യാണി പ്രിയദർശനും അമൽ പിരപ്പൻകോടിനും യൂത്ത് ഐക്കൺ അവാർഡ്

Wednesday 11 February 2026 1:19 AM IST

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ 2025-26 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. കല/സാംസ്‌കാരിക മേഖലയിൽ നിന്നുള്ള പുരസ്‌കാരം യുവ നടി കല്യാണി പ്രിയദർശന്. സാഹിത്യത്തിനുള്ള പുരസ്‌കാരം എഴുത്തുകാരൻ അമൽ പിരപ്പൻകോടിനും കായിക രംഗത്തെ അവാർഡ് ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ പി. മുഹമ്മദ് അഫ്സലിനും.

എക്സ്‌പെരിമെന്റൽ ഫാമിംഗ് വിജയകരമായി നടപ്പാക്കിയ യുവകർഷകൻ കൊല്ലം സ്വദേശി ആർ. വിഷ്ണുരാജിന് കാർഷിക രംഗത്തു നിന്നുള്ള പുരസ്കാരം. സാങ്കേതിക വിദ്യയുടെ ആഗോള സാദ്ധ്യതകളെ കേരളത്തിന്റെ മണ്ണിൽ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കിയ നവസംരംഭകൻ വിമൽ ഗോവിന്ദ് വ്യവസായ/സംരംഭകത്വ വിഭാഗത്തിൽ അവാർഡിനർഹനായി. മാതൃഭൂമി ഡിജിറ്റൽ സീനിയർ സബ് എഡിറ്റർ നിലീന അത്തോളിക്കാണ് മാദ്ധ്യമ പുരസ്കാരം.

20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.