ടി.പി കേസ് പ്രതി ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കണമെന്ന് സർക്കാർ

Wednesday 11 February 2026 1:19 AM IST

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗം ജ്യോതിബാബുവിന് വൃക്കമാറ്റിവയ‌്ക്കൽ ആവശ്യമെന്ന് മെഡിക്കൽ റിപ്പോർട്ട്. സംസ്ഥാന സർക്കാർ സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറി. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷയിലാണിത്.

കോടതി നിർദ്ദേശപ്രകാരം കണ്ണൂർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോ‌ർഡ് ചേർന്ന് സി.പി.എം നേതാവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്. വൃക്ക മാറ്റിവയ്‌ക്കുന്നതു വരെ ഡയാലിസിസ് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.പിയുടെ ഭാര്യ കെ.കെ. രമ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് രംഗത്തുണ്ട്.