ഡോ. തോമസ് ജെ. നെറ്റോ ആരോഗ്യകാര്യ ഓഫീസ് ചെയർമാൻ

Wednesday 11 February 2026 1:23 AM IST

കൊച്ചി: കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ )ആരോഗ്യകാര്യ ഓഫീസിന്റെ ചെയർമാനായി തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ തിരഞ്ഞെടുത്തു. ബംഗളൂരുവിൽ നടക്കുന്ന സി.ബി.സി.ഐ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ്. കത്തോലിക്കാ ആരോഗ്യസ്ഥാപനങ്ങളുടെ ഏകോപനമാണ് പ്രധാന ചുമതല.