മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ ഗ്രാമസഭാ യോഗം

Thursday 12 February 2026 12:48 AM IST
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ആസൂത്രണ ഗ്രാമസഭായോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ വികേന്ദ്രീകൃതാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആറ് ഗ്രാമപഞ്ചായത്തുകളിലെ 105 വാർഡുകളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ആസൂത്രണ ഗ്രാമസഭായോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസ്, ആസൂത്രണസമിതി വൈസ് ചെയർമാൻ ആർ. ഹരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ആർ. ദിലീപ്കുമാർ, കെ.എ. ജോഷി, എ.ജെ. ജോർജ്, ബിനു പുത്തേത്തുമ്യാലിൽ, എൻ.ടി. രാജേന്ദ്രൻ, അഡ്വ. സുജിത്ര, നിഷ ബാബു മെർലി ജെയിംസ്, മഞ്ജു കൃഷ്ണൻകുട്ടി, രേഷ്മ മുരുകേഷ്, മഞ്ജു മാത്യു എന്നിവർ സംസാരിച്ചു.