വനിതാ ഹാക്കത്തൺ രജിസ്ട്രേഷൻ

Thursday 12 February 2026 12:51 AM IST
ടിങ്ക് ഹെർ ഹാക്ക് 2026

കൊച്ചി: വനിതകൾക്കായി നൂറു കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഓഫ്‌ലൈൻ ഹാക്കത്തണായ 'ടിങ്ക് ഹെർ ഹാക്ക് 2026"ന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഈ മാസം 13, 14, 20, 21, 27, 28 തീയതികളിലാണ് സ്ലോട്ടുകൾ ഒരുക്കുക. 14, 21, 28 തീയതികളിൽ പകൽ സെഷനുകളും ലഭ്യമാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐ.ഇ.ഡി.സി, ഐ,ഇ.ഇ.ഇ എന്നിവയുടെ സഹകരണത്തോടെയും അനിതബിഓർഗിന്റെ സ്‌കോളർഷിപ്പ് പിന്തുണയോടെയുമാണ് ഹാക്കത്തൺ സംഘടിപ്പിക്കുന്നതെന്ന് ടിങ്കർ ഹബ് സ്ഥാപകൻ മൂസ മെഹർ പറഞ്ഞു. പ്രോഗ്രാം മാനേജർ അരുദ്ധതി കൃഷ്‌ണ, നന്ദന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രജിസ്‌ട്രേഷനും വിവരങ്ങൾക്കും her.tinkerhub.org, her.tinkerhub.org എന്നിവ സന്ദർശിക്കാം. ഫോൺ: 9645896675.