പാലിയേറ്റീവ് കെയർ വാർഷികാഘോഷം
Thursday 12 February 2026 12:40 AM IST
നാദാപുരം: നാദാപുരം പാലിയേറ്റീവ് കെയറിൻ്റെ 20-ാം വാർഷികാഘോഷം കക്കംവെള്ളി ക്ലിനിക്ക് പരിസരത്ത് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഫീറ എം.കെ. ഉദ്ഘാടനം ചെയ്തു. കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗഫൂർ തിക്കോടി, ഡോ. ശ്രീലക്ഷ്മി ഐ.എസ്. വിഷയങ്ങൾ അവതരിപ്പിച്ചു. ജനറൽ ബോഡി യോഗം ഡോ. കെ.പി. സൂപ്പി ഉദ്ഘാടനം ചെയ്തു. എ.റഹിം, ഡോ. ടി.പി. സലാവുദ്ദീൻ, അബ്ദുള്ള വയലോളി, എം.കേളപ്പൻ, വി.പി. താഹിറ, എം.പി. പ്രഭാകരൻ, ജാഫർ വാണിമേൽ, നഫീസ.ടി, അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ഹേമചന്ദ്രൻ (ചെയർമാൻ), എ. റഹിം (കൺവീനർ), എം.പി. പ്രഭാകരൻ (ട്രഷറർ) തെരഞ്ഞെടുത്തു.