വജ്ര ജൂബിലി സമ്മേളനം

Thursday 12 February 2026 12:43 AM IST
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ്

കോഴിക്കോട്: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് വജ്ര ജൂബിലി സമ്മേളനം 14ന് കോഴിക്കോട്ട് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3.30ന് മാനാഞ്ചിറയിൽ നിന്ന് തുടങ്ങുന്ന റാലി തോട്ടത്തിൽ രീവീന്ദ്രൻ എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്യും. ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. 60-ാം വാർഷികം സംഘ‌ടന പ്രസിഡന്റ് ഇന്ദർമോഹൻ സിംഗ് ഉദ്ഘാടനം ചെയ്യും. വിവിധ യുദ്ധങ്ങളിൽ സ്തുത്യർഹമായ സേവനത്തിന് ഗാലന്ററി അവാർഡ് കിട്ടിയവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ എസ്.കെ അജികുമാർ, പി.ജയദേവൻ, സി.രാജശേഖരൻ നായർ, വി.എൻ രാധാകൃഷ്ണ പണിക്കർ, പി. ജയരാജൻ പങ്കെടുത്തു.