10 ദിവസത്തിനിടെ കണ്ടെത്തിയത് 224 മൊബൈൽ ഫോണുകൾ

Thursday 12 February 2026 12:40 AM IST

ആലുവ: റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ അന്വേഷിച്ച് കണ്ടെത്തിയത് നഷ്ടപ്പെട്ട 224 മൊബൈൽ ഫോണുകൾ. ലോസ്റ്റ് മൊബൈൽ ഡിറ്റക്ഷൻ റെയ്‌ഡിലാണ് ഇവ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകിയത്.

കൂടുതൽ ഫോണുകൾ നോർത്ത് പറവൂരിൽ നിന്ന് നഷ്ടപ്പെട്ടവയാണ്. 27 എണ്ണം. ആലുവയിൽ കണ്ടെത്തിയത് 18, മൂവാറ്റുപുഴ 17, ഞാറയ്ക്കൽ, പെരുമ്പാവൂർ 13 വീതം. ടെലികോമിന്റെ സി.ഇ.ഐ.ആർ പോർട്ടലുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത്രയും മൊബൈൽ ഫോണുകൾ കണ്ടെത്താനായത്. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള റെയ്ഡ് തുടരുകയാണ്.