വമ്പന്‍ ഓഫറുമായി സപ്ലൈകോ, ഒരു കിലോ സാധനം വെറും 14 രൂപയ്ക്ക് വാങ്ങാം

Wednesday 11 February 2026 6:49 PM IST

തിരുവനന്തപുരം: സാധനങ്ങള്‍ ഓഫറില്‍ നല്‍കിയാല്‍ അവിടെ തിരക്കുണ്ടാകുമെന്നത് സ്വാഭാവികമാണ്. ഈ സാദ്ധ്യത കൃത്യമായി ഉപയോഗപ്പെടുത്തി പ്രണയദിന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സപ്ലൈകോ. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് വ്യത്യസ്തമായ ഓഫറാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാന്‍ സൗകര്യമുണ്ടാകും. പക്ഷേ ഒരു നിബന്ധനയുണ്ട്. ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.

'ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും' സപ്ലൈകോ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാര മാത്രമാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയാണ് ഉള്ളത്.