ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു
Thursday 12 February 2026 12:51 AM IST
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷാക്കാലത്ത് സാമൂഹ്യാധിഷ്ഠിത മാനസികാരോഗ്യ പിന്തുണ ഉറപ്പുവരുത്തുന്നതിനായി കൗൺസിലർമാർക്കും കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർമാർക്കും കമ്മ്യൂണിറ്റി കൗൺസിലർമാർക്കും ഹോസ്പിറ്റൽ /പ്രോജക്ട് കൗൺസിലർമാർക്കും പ്രത്യേക ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് തുടങ്ങിയവരുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് മൈൻഡ് ലൈൻ മാനസികാരോഗ്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 'അരികെ' പദ്ധതിയുടെ ഭാഗമായാണ് പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ബൽക്കിസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അബ്ദുന്നാസർ ടി, അഞ്ജന പി.എ പ്രസംഗിച്ചു.