'പ്രധാനമന്ത്രിയുടെ മലേഷ്യൻ സന്ദർശനം ടയർ വ്യവസായത്തിന് ഉണർവേകി'

Thursday 12 February 2026 12:00 AM IST

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മലേഷ്യൻ സന്ദർശനം ടയർ വ്യവസായത്തിന് ഉണർവേകിയെന്ന് പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്ന ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (ആത്മ) ചെയർമാൻ അരുൺ മാമ്മൻ. റീസൈക്ലിംഗ്, സുസ്ഥിരത, സാങ്കേതിക വസ്ത്രങ്ങൾ പ്രതിരോധ ഘടകങ്ങൾ, അത്യാധുനിക നിർമ്മാണ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികളുമായി സഹകരിക്കാൻ മലേഷ്യൻ ബിസിനസ് സ്ഥാപനങ്ങൾ പ്രകടത്തിപ്പിച്ച താല്പര്യം ഇന്ത്യൻ വിപണിക്ക് ഗുണകരമാകും. ചർച്ചകൾക്കിടെ, ഇന്ത്യൻ ടയർ വ്യവസായത്തിന്റെ ശക്തമായ വളർച്ചയെക്കുറിച്ച് അരുൺ മാമ്മൻ വിശദീകരിച്ചു. വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം, കയറ്റുമതി സാദ്ധ്യതകൾ, നവീകരണം, സുസ്ഥിരത, സർക്കുലർ ഇക്കോണമി രീതികൾ, ആഗോളതലത്തിലുള്ള മത്സരക്ഷമത എന്നിവയിൽ ഇന്ത്യ നൽകുന്ന ശ്രദ്ധയും അദ്ദേഹം വിശദീകരിച്ചു.