അമ്മൻകൊട മഹോത്സവം

Thursday 12 February 2026 12:14 AM IST

പത്തനംതിട്ട: കൈപ്പട്ടൂർ മുപ്പുടാതി അമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവം നാളെ രാത്രി 7.25ന് കൊടിയേറും. തന്ത്രി താഴമൺമഠം കണ്ഠരര് മഹേഷ് മോഹനർ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കൊടിയേറ്റ് സദ്യ നടക്കും. രാത്രി 8.30 മുതൽ ഗാനമേള. മൂന്നാം ഉത്സവ ദിവസമായ 15 മുതൽ 21 വരെ ഭാഗവത സപ്താഹയജ്ഞവും അന്നദാനവും. അമ്മൻകൊട ദിവസമായ 22ന് വൈകിട്ട് 5.30 മുതൽ എഴുന്നെള്ളത്ത്. രാത്രി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.