ദേശീയ പണിമുടക്ക് ആരംഭിച്ചു

Thursday 12 February 2026 12:16 AM IST

തിരുവനന്തപുരം: തൊഴിൽ കോഡുൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി - വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റസ്‌ക്യൂ സർവീസ്, ആംബുലൻസ് തുടങ്ങി അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കരുതെന്നാണ് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ അഭ്യർത്ഥന.