കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ്

Thursday 12 February 2026 12:19 AM IST

പത്തനംതിട്ട: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്ന ഭക്തർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. ബുക്കിംഗ് അനുസരിച്ച് ബസുകൾ മാർച്ച് 3ന് പുലർച്ചെ 2ന് പത്തനംതിട്ടയിൽ നിന്ന് കോന്നി - പത്തനാപുരം - പുനലൂർ വഴിയും അടൂർ കൊട്ടാരക്കര വഴിയും പാക്കേജ് ബസുകൾ ഉണ്ടായിരിക്കും. 40 ന് മുകളിൽ യാത്രക്കാർക്ക് ഗ്രൂപ്പ് ബുക്കിംഗ് ഉണ്ടാകും. അടുപ്പ് മറ്റ് അത്യാവശ്യ കാര്യങ്ങൾ മുൻകുട്ടി അറിയിച്ചാൽ ക്രമീകരിക്കും. ഒരാൾക്ക് ബസ് ചാർജ് 490 രൂപ. 27ന് വൈകിട്ട് 5ന് മുമ്പ് ബുക്ക് ചെയ്യണം. ഫോൺ: 9495752710, 9605057444.