ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം സുതാര്യമാക്കും 

Thursday 12 February 2026 1:20 AM IST

തിരുവനന്തപുരം: തൊഴിലാളികളുടെ ക്ഷേമത്തിനായി തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന 'അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ്‌വെയറിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം. ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിനും ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനുമാണിതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

കേരളത്തിലെ എല്ലാ തൊഴിലാളികളെയും ക്ഷേമനിധിയിൽ ചേർത്ത് അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുക, ഏകീകൃത വിവരശേഖരണം നടത്തുക , ഇരട്ട അംഗത്വം ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യം. ആനുകൂല്യ വിതരണം, അംശദായം ശേഖരിക്കൽ എന്നിവ കൂടി ഉൾപ്പെടുത്തും . തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരാതി പരിഹാര മൊബൈൽ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പാണ് ആപ്പ് വികസിപ്പിച്ചത്.