നാഗാർജുന മെറിറ്റ് അവാർഡ് വിതരണം ചെയ്തു

Thursday 12 February 2026 2:22 AM IST

തൊടുപുഴ: ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിന് അംഗീകാരം നൽകാൻ നാഗാർജുന ആയുർവേദ ഏർപ്പെടുത്തിയ ' നാഗാർജുന മെറിറ്റ് അവാർഡ്' വിതരണം ചെയ്തു. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ നടന്ന ചടങ്ങിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സമ്മാനദാനം നിർവഹിച്ചു. സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ പ്രത്യേക അതിഥിയായി പങ്കെടുത്തു. നാഗാർജുന ചെയർമാൻ വി.ജി ദേവദാസ് നമ്പൂതിരിപ്പാടിന്റെ സംരംഭക നേതൃത്വത്തിൽ 1966ൽ രൂപീകൃതമായ നാഗാർജുനആയുർവേദ വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം ലക്ഷ്യമാക്കി എല്ലാ വർഷവും നൽകി വരുന്ന മെറിറ്റ് അവാർഡിന്റെ ഭാഗമായി ഒന്നാംറാങ്കിന് - 50000, രണ്ടാംറാങ്കിന് - 35000, മൂന്നാംറാങ്കിന് - 25000 രൂപവീതം ക്യാഷ് അവാർഡും മെമന്റോയും പ്രശസ്തിപത്രവുമാണ് 2019 - 2024 ബാച്ച് ബി.എ.എം.സ് വിജയികൾക്ക് സമ്മാനിച്ചത്. തിരുവനന്തപുരം പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ.യു. ദേവിക ഒന്നാം റാങ്കും പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ.ആൻവി റേയ്ച്ചൽ ഷിബു രണ്ടാം റാങ്കിനും കൊല്ലം എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ. ആർഷ ജെ.യു മൂന്നാംറാങ്കിനുമുള്ള അവാർഡുകൾ ഏറ്റ് വാങ്ങി. അവാർഡ്ദാന ചടങ്ങിന് ശേഷം സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ നയിച്ച അക്കാദമിക് സെഷനും സംഘടിപ്പിച്ചു.