കൃഷിയിടം കത്തിനശിച്ചു
Thursday 12 February 2026 12:22 AM IST
മല്ലപ്പള്ളി: കോട്ടാങ്ങലിൽ അര ഏക്കർ കൃഷിയിടം കത്തിനശിച്ചു. പഞ്ചായത്തിലെ ആനക്കുഴി മലമ്പാറയിൽ കുളയാൻകുഴി തടത്തിൽ വീട്ടിൽ കെ.പി.ശശിധരന്റെ അര ഏക്കർ വരുന്ന കൃഷിയിടമാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെ 9 ഓടെയാണ് തീ പടർന്നത്. റാന്നിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് 11 ഓടെയാണ് തീ അണച്ചത്. പ്ലാവ്, ആഞ്ഞിലി, റമ്പൂട്ടാൻ, പുളി, തെങ്ങ്, കവുങ്ങ് അടക്കമുള്ള വൃക്ഷങ്ങളും, കുരുമുളക്, വാഴകൃഷികളും കത്തിനശിച്ചു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പു ലൈനുകൾക്കും കെ.എസ്.ഇ.ബിയുടെ സർവീസ് വയറുകളിലേക്കും തീ വ്യാപിച്ചു.