ടിപ്പർ ലോറികൾ പായുന്നു
Thursday 12 February 2026 12:23 AM IST
മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ സമയനിഷ്ഠയില്ലാതെ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് ഏറെ ഭയപ്പെടുന്നത്. തടിയൂർ വെണ്ണിക്കുളം ഇരവിപേരൂർ, എഴുമറ്റൂർ പടുതോട്, നാരകത്താനി പൂവത്തിളപ്പ്, അയിരൂർ വാലാങ്കര റോഡുകളിലാണ് ഭാരവാഹനങ്ങൾ ചീറിപ്പായുന്നത്. കോയിപ്രം, കീഴ് വായ്പൂര്, പെരുമ്പെട്ടി പൊലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സമാന്തര പാതകളിലൂടെ ഓടി പ്രധാന റോഡിലേക്ക് അമിതവേഗത്തിൽ പ്രവേശിക്കുന്നതായാണ് ആക്ഷേപം. പൊലീസും മോട്ടർ വാഹനവകുപ്പും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.