'ദി പാത്ത് ഒഫ് വിഷൻ ' ചിത്രീകരണം പുരോഗമിക്കുന്നു

Thursday 12 February 2026 3:24 AM IST

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ഡോ.സ്വാമി സച്ചിദാനന്ദയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ആസ്പദമാക്കിയുള്ള 'ദി പാത്ത് ഒഫ് വിഷൻ ' ഡോക്യുമെന്ററിയുടെ ചിത്രീകരണം ശിവഗിരിയിൽ പുരോഗമിക്കുന്നു. 75മിനിറ്റ് ദൈർഘ്യത്തിൽ ഒരുക്കുന്ന ഡോക്യുമെന്ററി മനോജ്‌ പാലോടൻ ആണ് സംവിധാനം ചെയ്യുന്നത്. നിർമ്മാണം ഷിനു ബി.കൃഷ്ണൻ. സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതവും വി.എസ്.പ്രമോദ് രചനയും നിർവഹിക്കുന്നു.

ഫോട്ടോ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ഡോ.സ്വാമി സച്ചിദാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി ദേവാത്മാനന്ദ സരസ്വതി എന്നിവർ ശിവഗിരി പർണശാലയ്ക്ക് സമീപം'ദി പാത്ത് ഒഫ് വിഷൻ ' ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ