വജ്ര ജൂബിലി സമ്മേളനം
Thursday 12 February 2026 1:26 AM IST
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് എക്സ് -സർവീസസ് ലീഗ് സംസ്ഥാന കമ്മിറ്റി വാർഷികത്തോടനുബന്ധിച്ച് 14ന് മഹാറാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3.30ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ നിന്ന് ആരംഭിച്ച് ഫ്രീഡം സ്ക്വയറിൽ എത്തുന്ന റാലി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യും. പൊതുസമ്മേളനം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.റിട്ട.കേണൽ.ജയദേവൻ.പി അദ്ധ്യക്ഷത വഹിക്കും. വാർഷികോദ്ഘാടനം റിട്ട.ഇന്ത്യൻ എക്സ‌്-സർവീസസ് ലീഗ് പ്രസിഡന്റ് ബ്രിഗേ.ഇന്ദർമോഹൻ സിംഗ് ഉദ്ഘാടനം ചെയ്യും.മുൻ സതേൺ ആർമി കമാൻഡർ സുരേന്ദ്രനാഥ് മുഖ്യാതിഥിയായും. സമ്മേളനത്തിൽ ഗാലന്ററി അവാർഡ് നേടിയ സൈനികരെ ആദരിക്കും.കമ്മിറ്റി ചെയർമാൻ ബി.പരമേശ്വരൻ നായർ,കെ.ശ്രീനിവാസൻ തമ്പി,രാജശേഖരൻ നായർ.ജി,ഭുവനേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.