ദുർബല വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കും: മന്ത്രി

Thursday 12 February 2026 3:27 AM IST

തിരുവനന്തപുരം: സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി ഒ.ആർ.കേളു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര സ്‌കൂട്ടർ വിതരണം, പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ നവീകരിച്ച മേഖലാ ഓഫീസ് ഉദ്ഘാടനം എന്നിവ നിർവഹിക്കുകയായിരുന്നു മന്ത്രി. ദാരിദ്ര്യവും അതിദാരിദ്ര്യവും എന്തെന്ന് തിരിച്ചറിയാത്തവരാണ് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിനെ പരിഹസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി ഡോ.എ.കൗശികൻ, പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ ജാസി ഗിഫ്റ്റ്, ഭിന്നശേഷി വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ.എം.വി. ജയാഡാളി, മൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ സുഭാഷ് ബോസ്, കൗൺസിലർ കെ.ആർ.ക്ലീറ്റസ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജി.സിദ്ധാർത്ഥൻ, പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ എം.ഡി ബി.ബാബുരാജ് എന്നിവർ സംസാരിച്ചു.