പ്രണയദിനം: 14 രൂപയ്ക്ക് സപ്ലൈകോയിൽ പഞ്ചസാര

Thursday 12 February 2026 1:04 AM IST

കൊച്ചി: പ്രണയദിനത്തോടനുബന്ധിച്ച് 14 മുതൽ 28 വരെ സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്‌ക്കു മുകളിൽ സബ്സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര ലഭിക്കും. അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഇതേ വിലയ്‌ക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും.