സംയുക്ത സമരസമിതിക്ക് പിന്തുണ
Thursday 12 February 2026 1:30 AM IST
ചാത്തന്നൂർ: സംയുക്ത സമരസമിതിക്ക് പിന്തുണയുമായി നെടുങ്ങോലം പാറയിൽക്കാവ് യുവധാര കലാകായിക സാംസ്കാരിക വേദി പ്രവർത്തകരുമെത്തി. മണ്ണിട്ട് നികത്തിയ ഉയരപ്പാതകൾക്ക് പകരം സുരക്ഷിതമായ തൂണുകളിൽ എലിവേറ്റഡ് പാതകൾ നിർമ്മിക്കണമെന്നാവശ്യപ്പെ ട്ടാണ് സമരം നടക്കുന്നത്. യുവധാര കലാകായിക സാംസ്കാരിക വേദി പ്രസിഡന്റ് സജീന്ദ്രൻ
പ്രതിഷേധ ജ്വാല തെളിച്ചു. യുവധാര കലാകായിക സാംസ്കാരിക വേദി സെക്രട്ടറി സന്തോഷ് പാറയിൽക്കാവ് അദ്ധ്യക്ഷത വഹിച്ചു.
സുനേഷ് കുമാർ, സമരസമിതി കൺവീനർ കെ.കെ.നിസാർ, അനിൽ പാറവിള, വി.എ.മോഹൻലാൽ, എൻ. അനിൽകുമാർ, കെ.രാമചന്ദ്രൻ പിള്ള, ശശിധരൻ, മനോഹരൻ, തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ദസ്തക്കീർ പ്രതിഷേധ ജ്വാല തെളിച്ചു.