അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്

Thursday 12 February 2026 1:36 AM IST

കൊല്ലം: അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് 15 മുതൽ 22 വരെ പമ്പാനദിയുടെ മണൽപ്പുറത്ത് ശ്രീവിദ്യാധിരാജ നഗറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 15ന് വൈകിട്ട് 3.45ന് മഹാമണ്ഡലേശ്വരർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർത്ഥപാദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മന്ത്രി റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആന്റോ ആന്റണി എം.പി, പ്രമോദ് നാരായൺ എം.എൽ.എ, കളക്ടർ എസ്.പ്രേംകൃഷ്ണൻ എന്നിവർ സംസാരിക്കും. 15ന് രാവിലെ 11ന് കൊല്ലം പന്മന ആശ്രമത്തിൽ നിന്നുള്ള ജ്യോതി പ്രയാണ ഘോഷയാത്ര പുറപ്പെടും. ഛായാചിത്ര ഘോഷയാത്ര, പതാക ഘോഷയാത്ര എന്നിവയും ശ്രീവിദ്യാധിരാജ നഗറിൽ സമന്വയിക്കും. പത്രസമ്മേളനത്തിൽ എക്സി.കമ്മിറ്റി അംഗം സി.ജി.പ്രദീപ്, മോഹൻ.ജി.നായർ, എസ്.ശിവൻകുട്ടി നായർ, മനേഷ്.എസ്.നായർ എന്നിവർ പങ്കെടുത്തു.