ഫുട്ബാൾ ടൂർണമെന്റ്

Thursday 12 February 2026 1:34 AM IST

കൊല്ലം: തങ്കശേരി മുതൽ തോപ്പ് വരെയുള്ള തീരദേശത്തെ കുട്ടികളുടെ കായിക കലാ വിദ്യാഭ്യാസ സമഗ്ര വളർച്ച ലക്ഷ്യമിട്ട് എഫ്.സി.ഡി.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോൺ ബോസ്കോ ചിൽഡ്രൻസ് ഫോറം ഡോൺ ബോസ്കോ ഫെസ്റ്റിനോട് അനുബന്ധിച്ച് പടക്കളം എന്ന പേരിൽ കൊല്ലം ഡോൺ ബോസ്കോ ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ടൂർണമെന്റിൽ എട്ടു ഗ്രൂപ്പുകൾ പങ്കെടുത്തു. നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ ജേക്കബ് എസ്‌.മുണ്ടപ്പുളം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ഡയറക്ടർ ഫാ. സജി ഇളമ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജേതാക്കളായ പള്ളിത്തോട്ടം തണ്ടേഴ്സ്, റണ്ണറപ്പായ വാടി വാരിയേഴ്സ് ടീമുകൾക്ക് ട്രോഫികൾ ട്രോഫികൾ സമ്മാനിച്ചു. എഫ്.സി.ഡി.പി ഭാരവാഹികളായ ബിന്ദു ഹാരിസൺ, റിനിഷ, സിന്ധു, ടെൻസി, സ്റ്റെഫി അനു,തുടങ്ങിയവർ സംസാരിച്ചു.